മരമൊഴി


ഭോജപത്രമേ
ഇതാരുടെ കഥ?
നിന്റെ ചായുന്ന ശിഖരത്തിൽ
തൊലിത്താളുകളിൽ
ആരുടെ തൂലിക ? 

ഇതെന്റെ കഥ
നിന്റെയും 

കടന്നുപോയ പഥികർ
യാത്രയുടെ ഇടവേളയിൽ
പരസ്പരം  സമര്പ്പിച്ച
ഇതിഹാസം 

അതിൽ ഞാനുണ്ടോ നീയുണ്ടോ
അലയുന്ന പാന്ഥരുടെ വിയര്പ്പുണ്ടോ
താപസമുനിയുടെ കയ്യൊപ്പുണ്ടോ 

അധികാര പടവുകളിൽ
വേറിട്ട താളുകളിൽ
പരിചയം പുതുക്കുന്ന
രൂപങ്ങളുണ്ട് 

കിളിയുടെ പാട്ടിൽ
നദിയുടെ ആരവത്തിൽ
കാടിറങ്ങുന്ന പദചലനത്തിൽ
മല നിറയുന്ന വെളിച്ചത്തിൽ 

പിന്നെയും ശബ്ദങ്ങൾ….


-ശ്രീകല-

Comments

Unknown said…
vaaikkan orupad resavum chindhikan orupadum und ee cheru kavidhayil.. nalla kavidha.

Popular posts from this blog

Kandal Pokkudan: Man of the Mangroves

With Love,